തൃശൂര്‍: ദേശീയപാത വലപ്പാട് കുരിശുപള്ളിയില്‍ ചരക്കുലോറി ബൈക്കിലിടിച്ച് തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം.
കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവാളയുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോറി മറ്റൊരു സൈക്കിളിലും ഇടിച്ചു. പരിക്കേറ്റ സൈക്കിള്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments