Latest NewsKeralaNews

കിഴക്കമ്പലം പഞ്ചായത്തില്‍ ഇനി സമ്പൂര്‍ണ വനിതാ ഭരണം

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും വനിതകള്‍ ഭരിക്കുന്ന പഞ്ചായത്തെന്ന ബഹുമതി കിഴക്കമ്പലത്തിന് സ്വന്തം. പ്രസിഡന്റ് പദവിയില്‍ നിന്ന് കെ.വി ജേക്കബ് രാജിവച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണത്തില്‍ വനിതകള്‍ക്ക് മേല്‍ക്കൈ ലഭിച്ചത്. പുതിയ പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് ജിന്‍സി അജി ചുമതലയേറ്റു. പുതിയ വൈസ് പ്രസിഡന്റായി മിനി രതീഷും സത്യപ്രതിജ്ഞ ചെയ്തു. ചിന്നമ്മ പൗലോസ്, വല്‍സ കൂര്യന്‍, ലാലു വര്‍ഗീസ് എന്നിവരാണ് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. ഇതോടെ പഞ്ചായത്ത് ഭരണ നേതൃപദവികളെല്ലാം വനിതകള്‍ വഹിക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം മാറി.

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സാധാരണക്കാരായ വീട്ടമ്മമാരെ സ്വയം പര്യാപ്തരാക്കുന്നതിനും സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്താനും പല പദ്ധതികളും ഇവിടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. നാടിന്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ മുന്നേറ്റം സ്വയംപര്യാപ്തരായ വനിതകളിലൂടെ സാധ്യമാകുമെന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നല്‍കുന്ന ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button