ബെംഗളൂരു : മുന്‍കാമുകി പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ് (25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത് .ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു . ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ശിവകുമാര്‍ ആഗ്രഹിച്ചിരുന്നു.
ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് ശിവകുമാര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറി. കാമുകി അകലംപാലിച്ചതോടെ ശിവകുമാര്‍ ഏറെ നിരാശയിലായിരുന്നു .
പിന്നീട് ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തില് കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പെണ്‍കുട്ടി വിളിക്കുകയോ ആശംസ നേരുകയോ ചെയ്തില്ല ഈ സംഭവത്തില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
Post Your Comments