Latest NewsKeralaNews

പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണം; ശക്തമായ പിന്തുണയുമായി എൻആർഐ കമ്മീഷൻ

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് സംസ്ഥാന എൻആർഐ കമ്മീഷൻ. ജോലി ചെയ്യുന്ന രാജ്യത്തു നിന്ന് വോട്ടു ചെയ്യാൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്നാവശ്യപ്പെട്ട് കമ്മീഷൻ പ്രമേയം പാസാക്കി. അനുകൂല നിലപാട് അഭ്യർഥിച്ചു കൊണ്ടുള്ള പ്രമേയത്തിന്റെ ഉള്ളടക്കം കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര നിയമ മന്ത്രാലയത്തിനും സമർപ്പിക്കും.

എൻആർഐ കമ്മീഷൻ അംഗവും പ്രവാസി വോട്ട് വിഷയത്തിൽ സുപ്രീംകോടതിയിലെ ഹർജിക്കാരനുമായ ഡോ.ഷംഷീർ വയലിലാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ഷംഷീറിന്റെ ഹർജിയിൽ ഏപ്രിലിൽ തീരുമാനം എടുക്കുമെന്നാണ് സുപ്രീംകോടതി പരാമർശിച്ചിരുന്നു.

ALSO READ: ഡല്‍ഹി കലാപം: തലസ്ഥാന നഗരത്ത് വൻ ആയുധ ശേഖരവും മാരകവസ്തുക്കളും കണ്ടെത്തി; കൂടുതൽ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്

2018ൽ പ്രവാസികൾക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ടവകാശം അനുവദിക്കാൻ കേന്ദ്രം കൊണ്ടുവന്ന ബിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ ലേക്സഭയുടെ കാലാവധി കഴിഞ്ഞതിനാൽ ബിൽ രാജ്യസഭയിലെത്താതെ അസാധുവായി. വിദേശകാര്യമന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഒരു കോടിയിലേറെ പ്രവാസികൾക്ക് വോട്ടവകാശം ഉണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, 11,000 പേർ മാത്രമേ വോട്ടു ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button