
കിള്ളിമംഗലം: തൊണ്ടയില്‍ ഗുളിക കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍കാവ് കടമാന്‍കോട്ടില്‍ ജാഫറിന്റേയും ഹസീനയുടേയും മകന്‍ അഹമ്മദ് ഫായിസാണ് മരിച്ചത്. ഗുളിക കഴിക്കുന്നതിനിടയില്‍ ശ്വാസനാളത്തില്‍ കുടുങ്ങിയാണ് കുട്ടിയുടെ മരണം.
പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കിള്ളിമംഗലത്തെ വീട്ടിലായിരുന്നു ഹസീനയും കുട്ടിയും. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാത്രയില്‍ കുഞ്ഞിന് അലര്‍ജിക്കുള്ള ഗുളികള്‍ നല്‍കിയതിനെത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ വീട്ടുകാര്‍ ചേലക്കര ജീവോദയ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പേ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യ്കതമാക്കി.
Post Your Comments