കണ്ണൂര്‍: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പിടിയില്‍. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ ചാലാട് സ്വദേശിയും രാഖിയുടെ ഭര്‍ത്താവുമായ സന്ദീപാണ് പിടിയിലായത്. ജനുവരി 26നായിരുന്നു മദ്യപിച്ചെത്തിയ ഭര്‍ത്താവ് സന്ദീപ് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രാഖിയെ തിന്നര്‍ ഒഴിച്ച് തീ വെച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് സന്ദീപാണ് ആക്രമിച്ചതെന്നും തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും മജിസ്‌ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു രാഖി.
Post Your Comments