Latest NewsKeralaNews

ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നു; ഗുരുവായൂരിൽ ഉൾപ്പടെ എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് വെള്ളാപ്പള്ളി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉൾപ്പെടെ എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തവും ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് അയിത്താചരണം ശക്തമായി നിലനില്‍ക്കുന്നത്. പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണ്. ഊട്ടുപുരകളിലേക്കാണ് അവരെ നിയമിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരി പ്രവേശിക്കുന്നതിനെതിരെയും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button