തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ പൂർത്തികരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന് പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പേജിൽ നടത്തിയ തല്സമയപരിപാടിയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കില്‍ എടുത്തോട്ടെ, ഞങ്ങള്‍ക്ക് വേണ്ട. അവരുടെ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങള്‍ക്ക് പ്രധാനം. അക്കാര്യത്തില്‍ ഒരു മിഥ്യാഭിമാനവും ഞങ്ങള്‍ക്കില്ല എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.
Read also: ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്ന് ഉറപ്പായി ; കാരണം ഇതാണ്
https://www.facebook.com/PinarayiVijayan/videos/793192297756782/
Post Your Comments