Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ദേവനന്ദയുടെ മരണം; അനുശോചിച്ച് മമ്മുട്ടിയും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള താരങ്ങള്‍

കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് മമ്മുട്ടിയും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള താരങ്ങളും പ്രമുഖരും. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി,ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അജു വര്‍ഗീസ് , ടൊവിനോ തോമസ് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. ഇത് ഒടുവിലത്തെ സംഭവമാകട്ടെയെന്ന് നടന്‍ അജു വര്‍ഗീസ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. ഇന്നു രാവിലെ 7.30 ഓടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.  മന്ത്രി ഇ.പി. ജയരാജനും പ്രതികരണവുമായി എത്തി. ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്നാണ് അദേഹം പറഞ്ഞത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മയും നാല് മാസം പ്രായമുള്ള അനിയനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ പൊലീസും നാട്ടുകാരുമെല്ലാം പാകലും രാത്രിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്ന് രാവിലെ കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

 

 

https://www.facebook.com/KunchackoBoban/photos/a.300267316792413/1559151737570625/?type=3&__xts__%5B0%5D=68.ARBQ6MPBSQ1JUsdS7oenmD3358FlEnMZ6yM_TV-yqjdkTPmAuH9-nWvWTjIRQExpu4qtArXWTB0CbN-hUPL_AQeeqqNrvIlC6xMucELESqPhoDsBslgATRtRFZQVeJGKmmw4Xov5BVl–_BZi6Wp90JK8f7O2uvdl828Y_Uh7Mop5jo4t8HQGfI76iOMibe3fQqwJrAlxcRLBCS8lO1lkVjAk0Yf9Ts90_KCwAFeILg1a1KKpxgJH7wGhiPnWEGa83QaAryfr3AwsFYmDJvsmLKraevotlne1qm4xCL2oYdbpo2rdkxcigxsQrDX32tUT7_KunFdc6UH2INHaX6_eQMiiw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button