അടൂര്‍: അടൂരിൽ മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് പോക്സോ കോടതി. മകളെ പീഡിപ്പിച്ചെന്നു കാട്ടി മാതാവ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സുഹൃത്തിനുമെതിരെയാണ് വ്യാജ പരാതി നൽകിയത്.
പന്തളം സ്വദേശികളായ ദമ്ബതികള്‍ 2016 മാര്‍ച്ച് മുതല്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. രണ്ട് പെണ്മക്കളില്‍ ഒരാള്‍ പിതാവിനോപ്പവും ഒരാള്‍ മാതാവിനോപ്പവും ആണ് താമസിച്ചത്. ഭര്‍ത്താവും സുഹൃത്തും രണ്ട് മക്കളെയും പീഡിപ്പിച്ചെന്ന് കാട്ടി അമ്മ വനിതാ സെല്ലിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. കുടുംബ കലഹമാണ് പരാതിക്ക് പിന്നില്‍.
പന്തളം പോലീസ് മാതാവിനൊപ്പം താമസിച്ച മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ അച്ഛന്റെ ഒപ്പം താമസിച്ച കുട്ടി പീഡിപ്പിച്ചതായി മൊഴി കൊടുത്തില്ല. അമ്മയുടെ കൂടെ താമസിച്ചുവന്ന കുട്ടിയെ വിസ്തരിച്ചതോടെ വ്യാജ ആരോപണം ഉന്നയിച്ച് പോക്സോ നിയമം ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു.
ALSO READ: ഇടുക്കി അണക്കെട്ടിന്റെ പരിസരത്ത് പ്രകമ്പനം
പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട പോക്സോ കോടതി ജഡ്ജി സാനു എസ്.പണിക്കര്‍ ഇരുവരെയും കുറ്റവിമുക്തരാക്കുകയും വ്യാജ പരാതി നല്‍കിയ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. അമ്മയുടെ സഹോദരന്റെ വിരോധം തീര്‍ക്കാനാണ് സുഹൃത്തിനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തിയതെന്നും കണ്ടെത്തി.
Post Your Comments