കോഴിക്കോട്: സിഎഎ അനുകൂല യോഗം ബഹിഷ്‌ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത വ്യാപാരി അറസ്റ്റില്‍. ബിജെപി താമരശേരിയില്‍ സംഘടിപ്പിച്ച യോഗം ബഹിഷ്‌കരിക്കാമുള്ള സന്ദേശം ഷെയര്‍ ചെയ്തതിനാണ് കൂടത്തായി പുറായില്‍ സത്താറിനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ട്രഷററാണ് സത്താര്‍. ഇത് രണ്ടാമത്തെ ആളാണ് ഈ കേസില്‍ അറസ്റ്റിലാവുന്നത്. വ്യാപാരിയായ ഷമീര്‍ നേരത്തെ അറസ്റ്റിലായിരുന്നു
Post Your Comments