കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതിന് ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു . മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പി.എസ്.ഹര്‍ഷനാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.കഴിഞ്ഞ ദിവസം ഖാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പൗരത്വ നിയമഭേദഗതിക്ക് അനുകൂല നിലപാടാണ് ഖാസി അഹമ്മദ് മൗലവിക്ക് ഉണ്ടായിരുന്നത്. പൊതുചടങ്ങുകളില്‍ അദ്ദേഹം ഇക്കാര്യം പരാമര്‍ശിക്കുന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം സംശയിക്കുന്നു. മുന്‍ ഖാസി സി.വി.അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെ തന്നെയും കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ഖാസി പരാതിയില്‍ പറയുന്നു.
പാർട്ടി കൈവിട്ടതോടെ ഒളിവിൽ പോയ താഹിർ ഹുസൈന് ‘ക്ലീന്‍ ചിറ്റ്’ നല്‍കി ആം ആദ്മി എംഎൽഎ അംനത്തുള്ള ഖാന്‍
ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തെ അപകടപ്പെടുത്താന്‍ ശ്രമം നടന്നത്. മംഗലാപുരം കാസര്‍കോട് മേഖലയിലെ ഒട്ടേറെ ആരാധനാലയത്തിന്റെ ചുമതലയുള്ള ഖാസി ത്വാഹ അഹമ്മദ് മൗലവി മുസ്ലീം സമുഹത്തില്‍ പുരോഗമനാശയത്തിന്റെ വക്താവാണ്. മുന്‍ ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരുഹ മരണത്തെ തുടര്‍ന്നാണ് ത്വഖ അഹമ്മദ് മൗലവിയെ ഖാസിയായി നിയമിച്ചത്.
Post Your Comments