കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ചെമ്പിരിക്ക-മംഗലാപുരം സംയുക്ത ഖാസി സി.എം.അബ്ദുല്ല മുസ്ല്യാരുടെ മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസന്വേഷണം അവസാനിപ്പിച്ചു. തെളിവിനു പകരമായി മനഃശാസ്ത്രത്തെ ആധാരമാക്കിയാണ് സിബിഐയുടെ നിഗമനം. അതിനാല്‍ ആത്മഹതത്യ ആണോ കൊലപാതകമാണോ എന്നു പറയാന്‍ കഴിയില്ല.കേസന്വേഷണം അവസാനിപ്പിക്കാന്‍ ഇതു നാലാം തവണയാണു സിബിഐ റിപ്പോര്‍ട്ട് നല്‍കുന്നത്.
സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15 നാണ് കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്നു പറയാന്‍ കഴിയില്ലെന്നാണു മനഃശാസ്ത്ര അപഗ്രഥന (സൈക്കോളജിക്കല്‍ ഓട്ടോപ്‌സി) റിപ്പോര്‍ട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനം. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കെ.ജെ.ഡാര്‍വിനാണു കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
മൗലവി കൊല്ലപ്പെട്ടതാണെന്ന പ്രചാരണമുണ്ടായിരുന്നു. ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താന്‍ സിബിഐക്കു കഴിഞ്ഞില്ല. 2017 ജനുവരിയില്‍ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണു സിബിഐ തുടരന്വേഷണം നടത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂര്‍ അഷ്‌റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം. ഈ മൊഴികള്‍ വിശ്വസനീയമല്ലെന്നാണു സിബിഐയുടെ കണ്ടെത്തല്‍.
അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയിലാണു ശാസ്ത്രീയ അന്വേഷണം നടത്തി സിബിഐ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Post Your Comments