ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് അംനത്തുള്ള ഖാന്. താഹിര്‍ ഹുസൈന് നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മിയിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ് പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അംനത്തുള്ള ഖാന് താഹിറിന് ‘ക്ലീന്‍ ചിറ്റ്’ നല്‍കിയത്. താഹിര്‍ ഹുസൈന് നിരപരാധിയാണെന്നു മാത്രമല്ല, ബിജെപിക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ രാഷ്ട്രീയക്കാരെ രക്ഷിക്കാനായി ബിജെപി ശ്രമിക്കുകയാണെന്നും താഹിറിനെതിരായ കേസ് ശരിയല്ലെന്നും അംനത്തുള്ള ഖാന് ആരോപിച്ചു. അതേസമയം കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത സാഹചര്യത്തില്‍ താഹിറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താഹിർ ഒളിവിൽ പോയത്. താഹിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. ഈ വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് അംനത്തുള്ള ഖാന്റെ പ്രതികരണവും വന്നിരിക്കുന്നത്.
എന്നാല്‍, കലാപകാരികള്‍ ആക്രമണത്തിനുപയോഗിച്ച പെട്രോള്‍ ബോംബുകളും കല്ലുകളും ആസിഡ് ബള്‍ബുകളും ഉള്‍പ്പെടെയുള്ളവ താഹിറിന്റെ നാല് നില കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. അക്രമികള്‍ക്കൊപ്പം വീടിന് മുകളില്‍ നില്ക്കുന്ന താഹിറിന്റെ ദൃശ്യങ്ങളും പുറത്തുവന്ന സാഹചര്യത്തിലാണ് അംനത്തുള്ള ഖാന്റെ ആരോപണം. നേരത്തെ, ഡല്‍ഹിയിലെ ജാമിയ മിലിയ സംഘർഷത്തിൽ ബസ് കത്തിച്ചതുൾപ്പെടെയുള്ള ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപണം നേരിടുന്നയാളാണ് അംനത്തുള്ള ഖാന് എന്നുള്ളതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയാണ് ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശര്‍മ്മയെ കാണാതാകുന്നത്. താഹിര്‍ ഹുസൈന്റെ കൂട്ടാളികള്‍ അങ്കിതിനേയും ഒപ്പം മറ്റ് നാല് പേരെയും വലിച്ചിഴച്ച് കൊണ്ടുപോയതായി അങ്കിതിന്റെ സഹോദരന് അങ്കുര്‍ ആരോപിച്ചിരുന്നു. താഹിര്‍ ഹുസൈന് അക്രമികള്‍ക്കൊപ്പം വീടിന് മുകളില്‍ നില്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തിരുന്നത്.
Post Your Comments