കൊളംബോ: കോവിഡ് 19 രോഗഭീതിയില്‍ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിച്ചതിന് മോദി സർക്കാരിനോട് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര സര്‍ക്കാരിനോടുമാണ് മഹിന്ദ രാജപക്സെ നന്ദി അറിയിച്ചത്.
തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. വ്യാഴാഴ്ചയാണ് വിദേശികള്‍ ഉള്‍പെടെയുള്ള സംഘത്തെ ഡല്‍ഹിയിലെത്തിച്ചത്. ഇതില്‍ 124 പേര് ഇന്ത്യക്കാരാണ്. രണ്ട് ശ്രീലങ്കക്കാരും നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടും. നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്ല ഐടിബിപി ക്യാമ്ബില്‍ ഇവരെയെല്ലാം താമസിപ്പിക്കും. കൊറോണ രോഗബാധയെത്തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ ഫെബ്രുവരി അഞ്ചിനാണ് തുറമുഖത്തു നങ്കൂരമിട്ടത്.
Post Your Comments