Latest NewsNewsIndia

ഇഷ്ട്ടമല്ലാത്ത ഒരു ജഡ്ജിയെ കേന്ദ്രം അര മണിക്കൂര്‍ കൊണ്ട് സ്ഥലംമാറ്റി എന്ന തരത്തിലുള്ള പ്രചാരണം കോടതിക്കു മുകളില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കും; വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ന്യൂഡൽഹി: ഇഷ്ട്ടമല്ലാത്ത ഒരു ജഡ്ജിയെ കേന്ദ്രം അര മണിക്കൂര്‍ കൊണ്ട് സ്ഥലംമാറ്റി എന്ന തരത്തിലുള്ള പ്രചാരണം കോടതിക്കു മുകളില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതിന് ഇടനല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ മനു ഭരത്.

രാത്രിക്ക് രാത്രി ഒരു ന്യായാധിപനെ മാറ്റാനാവില്ല. അതിന്റെ നടപടിക്രമങ്ങള്‍ ഒരു ദിവസം കൊണ്ട് തീരില്ല. നമ്മുടെ നിയമവ്യവസ്ഥയാണ് നമ്മുടെ രക്ഷാകവചം, ആ സംവിധാനത്തെ ഒരിക്കലും നിസാരമായി കാണാന്‍ അനുവദിച്ചുകൂടെന്നും മനു ഭരത് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇഷ്ട്ടമല്ലാത്ത ഒരു ജഡ്ജിയെ കേന്ദ്രം അര മണിക്കൂര്‍ കൊണ്ട് സ്ഥലംമാറ്റി എന്ന തരത്തിലുള്ള പ്രചാരണം കോടതിക്കു മുകളില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതിന് ഇടനല്‍കും. ഫെബ്രുവരി 12 ന് എടുത്ത തീരുമാനമാണ് സ്ഥലംമാറ്റം. ജഡ്ജുമാരുടെ നിയമനവും സ്ഥലം മാറ്റവും ഒരു judges collegium ആണ് തീരുമാനിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. രാത്രിക്ക് രാത്രി ഒരു ന്യായാധിപനെ മാറ്റാനാവില്ല. അതിന്റെ നടപടിക്രമങ്ങള്‍ ഒരു ദിവസം കൊണ്ട് തീരില്ല. നമ്മുടെ നിയമവ്യവസ്ഥയാണ് നമ്മുടെ രക്ഷാകവചം, ആ സംവിധാനത്തെ ഒരിക്കലും നിസാരമായി കാണാന്‍ അനുവദിച്ചുകൂടാ.

മോദിയെ എതിര്‍ക്കാന്‍ വേറെ എന്തൊക്കെ കാരണങ്ങളുണ്ടെന്നും മനു ഭരത് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button