Latest NewsNewsIndia

ദുരൂഹസാഹചര്യത്തില്‍ മകള്‍ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച പിതാവിനെ ആക്രമിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

തെലങ്കാന: ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മകളുടെ മരണത്തില്‍ പ്രതിഷേധിച്ച പിതാവിനെ ആക്രമിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്  സസ്‌പെന്‍ഷനും അന്വേഷണത്തിനും ഉത്തരവിട്ടത്.  കോണ്‍സ്റ്റബിള്‍ ശ്രീധര്‍ പെണ്‍കുട്ടിയുടെ പിതാവിനെ തൊഴിക്കുന്നതിന്റെ അടക്കമുള്ള വീഡിയോയാണ് പ്രചരിച്ചത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ 16 കാരിയായ വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ചയാണ് കെല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നതതിനിടെയാണ് പോലീസുദ്യോഗസ്ഥന്‍ കുട്ടിയുടെ അച്ഛനെ തൊഴിച്ചത്. മൃതദേഹവുമായി പോലീസുകാര്‍ മോര്‍ച്ചറിയിലേക്ക് വരുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ അതിന് മുന്നിലേക്ക് വീണ് കിടന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ ഇയാളെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും തൊഴിക്കുന്നതും കാണം.

പനിബാധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അവശയായിരുന്നതായും വിഷാദരോഗത്തിനടിമയായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ് കുട്ടിയുടെ ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button