Latest NewsNewsIndia

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിനിക്ക്; കിംങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു: വീഡിയോ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിനിക്ക്. മലയാളി വിദ്യാർത്ഥിനിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയാണ് ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് നേടിയത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിംങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു. കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.

രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഗോപികയെ അംഗീകാരം തേടിയെത്തിയത്. വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ നേട്ടത്തില്‍ ഗോപികയെ അഭിനന്ദിക്കുന്നു. ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ പ്രകീര്‍ത്തിക്കുന്നു. ലാ ട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്‍കൂട്ടാകട്ടെ- ഷാരൂഖ് ഖാന്‍ പറഞ്ഞു.

ALSO READ: സ്കൂൾ വളപ്പിലേക്ക് പുലി ഓടിക്കയറി; ആദ്യം കണ്ട നായയെ കടിച്ചു കീറി; സമീപത്തുണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് അത്ഭുതകരമായി

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്‌സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button