വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്സ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നെന്ന് സാന്‍ഡേഴ്സ് പറഞ്ഞു.
ഡല്‍ഹി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയിരുന്നത്. ഇന്ത്യയില്‍ വ്യക്തികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേ സമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 പേര്‍ക്കെതിരെ കേസെടുത്തതായും 106 പേര്‍ അറസ്റ്റിലായതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ദ്ധിപ്പിപ്പിച്ചിട്ടുണ്ട്.
Post Your Comments