Latest NewsIndia

ഇന്റലിജൻസ് ഓഫീസർ അങ്കിത്‌ ശര്‍മയെ കൊലപ്പെടുത്തിയതിൽ ആം ആദ്‌മി നേതാവ് താഹിര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്‌

ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവ്. ഐബി ഓഫീസര്‍ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സംശയം.

താഹിർ ഹുസൈന്റെ വസതിയുടെ മുകളിൽ നിന്ന് ആളുകൾ കല്ലെറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. നേതാവിന്റെ അറിവോടെ അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ ആരോപിക്കുന്നത്. രവീന്ദര്‍ ശര്‍മയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്. ഇന്‍റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായ അങ്കിത് ശര്‍മയുടെ മൃതദേഹം ഒരു അഴുക്ക് ചാലില്‍ നിന്നായിരുന്നു കണ്ടെടുത്തത്.ചാന്ദ്‌ബാഗില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലറാണു താഹിര്‍ ഹുസൈന്‍.

ഇന്ത്യയിൽ രക്ത ചൊരിച്ചിൽ ഇനിയും വർധിക്കുമെന്ന് ഇമ്രാൻ ഖാൻ, ഡല്‍ഹി കലാപങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സ്

ഇരുപതോളം പേരാണ്‌ അവിടെനിന്നു കല്ലെറിഞ്ഞുകൊണ്ടിരുന്നത്‌. അവര്‍ പുറത്തിറങ്ങിവന്ന്‌ അഞ്ചാറുപേരെ പിടികൂടി അകത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. രക്ഷിക്കാന്‍ ശ്രമിച്ചവരെ വെടിയുതിര്‍ത്തു ഭയപ്പെടുത്തി. തുടര്‍ന്ന്‌ അങ്കിതിനെ കത്തികൊണ്ട്‌ ആക്രമിക്കുകയായിരുന്നു. താഹിര്‍ ദേശദ്രോഹിയാണ്‌- രവീന്ദ്ര കുമാര്‍ പറഞ്ഞു. ഓടയില്‍നിന്നാണ്‌ അങ്കിതിന്റെ മൃതദേഹം വീണ്ടെടുത്തത്‌. ശരീരമാകെ മര്‍ദനമേറ്റിരുന്നു. കഴുത്ത്‌ കത്തി ഉപയോഗിച്ച്‌ മുറിച്ചിരുന്നു. അവിടെനിന്നു മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.അങ്കിത് കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ പ്രിയങ്കയുടെ നേതൃത്വത്തില്‍ ശാന്തിയാത്ര, കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപണം

2017ലാണ് അങ്കിത് ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്. ഐബി ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, ദില്ലിയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. പരുക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങള്‍ ദില്ലി പോലീസ് പുറത്തുവിട്ടു. 9 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടത്.

shortlink

Post Your Comments


Back to top button