തിരുവനന്തപുരം : തിരുവനന്തപുരത്ത് 14കാരനെ കാണാതായി. വ്യാഴാഴ്ച ഉച്ചമുതലാണ് ഒമ്പതാം ക്ലാസുകാരനെ കാണാതായത്. പൂന്തുറയില്‍ നിന്നാണ് 14 വയസുകാരനെ കാണാതായതായിരിയ്ക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് മുസ്തഫ എന്ന വിദ്യാര്‍ഥിയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു എന്ന് കുട്ടിയുടെ ബന്ധു വെളിപ്പെടുത്തുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. പൂന്തുറ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ കുട്ടിയെ പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കൊല്ലത്ത് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായിട്ട് പത്തു മണിക്കൂറിലേറെ പിന്നീടുകയാണ്. ഇതുവരെ കുട്ടി എവിടെ എന്നുള്ളതിന് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. പൊലീസും നാട്ടുകാരും കേരളം ഒന്നടങ്കം ദേവനന്ദയെ തിരയുകയാണ്. വീടിന് സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും കാര്യമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. പൊലീസ് നായ മണം പിടിച്ച് പുഴ കടന്നു പോവുകയും അവിടെയുള്ള വള്ളക്കടവിലേക്കും എത്തിയിരുന്നു.അവിടെ നിന്ന് തിരിച്ച് പൊലീസ് നായ കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയെത്തി. നാട്ടുകാരുടെ വലിയ കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമാകുന്നത്. റോഡ് നിറയെ അവളുടെ വിവരങ്ങള്‍ തിരഞ്ഞ് ജനം കൂടുകയാണ്. പ്രാര്‍ഥനയോടെ പൊലീസിനൊപ്പം കുട്ടിയെ തേടി നാട്ടുകാരും രംഗത്തുണ്ട്. രാത്രി ആയതോടെ പുഴയിലുള്ള തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ട്.
Post Your Comments