ഷിംല: ‘ഭാരത് മാതാ കി ജയ്’ എന്ന് പറയുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍. ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് റാം ഠാക്കൂര്‍. വിധാന്‍ സഭയുടെ ആദ്യ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു ജയ് റാം ഠാക്കൂര്‍ ഇക്കാര്യം പറഞ്ഞത്.
ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്ന ആളുകള്‍ ഇന്ത്യയില്‍ തുടരും. അത് വിളിക്കാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്, അവര്‍ ഭരണഘടനയെ മാനിക്കുന്നില്ല, അവര്‍ ആവര്‍ത്തിച്ച് അപമാനിക്കുന്നു. തീര്‍ച്ചയായും അവരെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ജയ് റാം ഠാക്കൂര്‍ പറഞ്ഞു. ഇന്ത്യയില്‍ അന്തരീക്ഷം മോശമാണ്, ഇന്ത്യല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര ശരിയല്ല. അത് വഷളായിട്ടുണ്ട്, അത് വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന ചിന്തയോടെ കാര്യങ്ങള്‍ ചെയ്യുന്നവരെ ശരിക്കും കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജയ്‌റാം ഠാക്കൂര്‍ പറഞ്ഞു. ആളുകള്‍ ചില പ്രത്യേക മന:സ്ഥിതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം ആളുകളെ എതിര്‍ക്കാന്‍ സമയം വരും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments