ന്യൂഡല്‍ഹി•ഡല്‍ഹി കലാപത്തിനിടെ കല്ലേറില്‍ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തി. 26 കാരനായ അങ്കിത് ശര്‍മയാണ് മരിച്ചത്. ചന്ദ് ബാഗ് ഏരിയയിലെ അഴുക്ക് ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് മാറ്റി.
കാണാനായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേറിലാണ് അങ്കിത് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഐ.ബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. അങ്കിതിന്റെ വീട് സ്ഥിതി ചെയ്യുന്ന ഖജൂരി ഏരിയയില്‍ കഴിഞ്ഞ ദിവസം കലാപകാരികളെത്തി കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് കുടുംബം അങ്കിതിനെ വിളിക്കുകയും വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘമാളുകള്‍ അദ്ദേഹത്തെ തട്ടിെകാണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, അങ്കിത്തിന്റെ മരണത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ആരോപിച്ചു. നെഹ്‌റു വിഹാറിലെ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്ന ആം ആദ്മി പ്രവര്‍ത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയത്. താഹിർ ഹുസൈന്റെ വീട്ടിൽ നിന്ന് തുടർച്ചയായി വെടിയുതിര്‍ത്തുവെന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.
പുതുക്കിയ പൗരത്വ നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡല്‍ഹിയില്‍ നടന്ന അക്രമത്തിൽ ഇതുവരെ 20 പേരാണ് മരിച്ചത്.
Post Your Comments