Latest NewsNewsIndia

വാട്സാപ്പിൽ കൂട്ടുകാർ ബ്ലോക്ക് ചെയ്തു, അത്മഹത്യ ചെയ്ത് വിദ്യാർത്ഥി

വാട്ലാപ്പ് ഗ്രൂപ്പിൽ നിന്നും സുഹൃത്തുക്കൾ ബ്ലോക്ക് ചെയ്ത വിഷമത്തിൽ 18 കാരൻ ആത്മഹത്യ ചെയ്ചു. മുംബൈയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം വ‌ർഷ ബിഎംഎം വിദ്യാർത്ഥിയാണ് സഹപാഠികൾ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്.

2019 ജൂലൈയിലാണ് 9 അംഗങ്ങൾ ചേർന്ന് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. എന്നാൽ പിന്നീട് ഈ വിദ്യർത്ഥിയെ മറ്റ് അംഗങ്ങൾ ചേർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയായിരുന്നു. തന്നെ ഗ്രൂപ്പിൽ വീണ്ടും ചേർക്കണമെന്ന് അഭ്യർത്ഥിച്ച് കൂട്ടുകാർക്ക് നിരവധി തവണ ഈ വിദ്യർത്ഥി സന്ദേശം അയച്ചിരുന്നു. എന്നാൽ അവർ ആരും തന്നെ ഇത് ചെവിക്കൊണ്ടില്ല. പൊതുവേ അന്തർമുഖനായ വിദ്യാർത്ഥി ഇതിൽ ഏറെ വിഷമിച്ചിരുന്നു.

എന്നാൽ മറ്റ് കൂട്ടുകാർക്ക് പഠന സംബന്ധമായ സഹായങ്ങൾ വേണ്ടി വരുമ്പോൾ ഈ വിദ്യാർത്ഥിയെ ഗ്രൂപ്പിൽ ചേർക്കുമായിരുന്നു. ആവശ്യം കഴിയുമ്പോൾ പുറത്താക്കുകയും ചെയ്യും. ഗ്രൂപ്പിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥി തന്നെ തിരിച്ച് ചേർക്കണമെന്ന് കൂട്ടുകാരോട് സങ്കടത്തോടെ അവശ്യപ്പെടുമ്പോൾ പരിഹാസമായിരുന്നു മറുപടി. മരിക്കാനുള്ള മാർഗങ്ങളും കൂട്ടുകാർ ഈ വിദ്യാർത്ഥിയോട് പറഞ്ഞു കൊടുത്തതായും പിതാവ് പറയുന്നു.

രണ്ട് ആഴ്ചയായി വിദ്യാർത്ഥി വലിയ വിഷമത്തിലായിരുന്നു. കുറച്ച് ദിവസം മുമ്പ് പനി ബാധിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. സൈബർ ഇടത്തിലുള്ള കളിയാക്കലുകളും, അവഗണനയും സ്കൂ‌ൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കൂടതാലായി കണ്ടു വരുന്നതായി വിദഗ്ധർ പറയുന്നു. കുട്ടികൾക്കിടയിൽ ഇത്തരം പ്രവണതകൾ വളർന്നു വരുന്നത് ആശങ്കാജനകമാണ്. ഇതിനെ കുറിച്ച് കുട്ടികൾക്കും മതാപിതാക്കൾക്കും ബോധവൽക്കരണം നൽകണമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button