ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ. നവാസ് ഷെരീഫിനെ ഒളിച്ചോട്ടക്കാരനെന്ന് പാക്കിസ്ഥാന് ഭരണകൂടം പ്രഖ്യാപിച്ചു. ലണ്ടനിലുള്ള നവാസ് ഷെരീഫ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നവാസ് ഷെരീഫിന്റെ ജാമ്യം നീട്ടേണ്ടതില്ലെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എഴുപതുകാരനായ നവാസ് ഷെരീഫിന് കഴിഞ്ഞവര്‍ഷം നവംബറിലാണ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാന്‍ ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും കോടതിയെ അറിയിച്ചിരുന്നില്ല.
അതേസമയം, നവാസ് ഷെരീഫിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായ അവസ്ഥയില്‍ തുടരുകയാണെന്ന് അദ്ദേഹത്തിനെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം അറിയിച്ചു.
Post Your Comments