കാക്കനാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ തിരിമറി നടത്തിയ സി.പി.എം.എം നേതാവിനു സസ്പന്‍ഷന്‍.എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അക്ബറിനെയാണ് ജില്ലാ നേതൃത്വം സസ്പന്‍ഡ് ചെയ്തത്.
പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി കാക്കനാട് വാഴക്കല അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേയ്ക്ക് പല ഘട്ടങ്ങളിലായി വന്ന 10 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപയാണ് സിപിഐഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വര്‍ തട്ടിയെടുത്തത്. പ്രളയ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ പോലും നല്‍കാത്ത അന്‍വറിന്റെ അക്കൗണ്ടിലേക്ക് ദുരിതാശ്വാസ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദാണ് അഞ്ചു തവണയായി 10.54 ലക്ഷം രൂപ നിക്ഷേപിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ബാങ്ക് ജീവനക്കാര്‍ കളക്ടറേറ്റില്‍ അറിയിച്ചു. തുടര്‍ന്ന് കളക്ടറുടെ ഉത്തരവു പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ക്രമക്കേടില്‍ പോലീസ് അന്വേഷണത്തിനും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ നടന്ന അന്വേഷണത്തില്‍ 325 അനര്‍ഹര്‍ക്ക് തുക അനുവദിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടുകള്‍ കളക്ടര്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പണം ദുരിതാശ്വാസ നിധിയില്‍നിന്ന് ലഭിച്ചതാണെന്ന വസ്തുത അറിഞ്ഞിരുന്നില്ലെന്നാണ് അന്‍വറിന്റെ വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതോടെ അന്‍വറിനെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
Post Your Comments