പാലക്കാട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ . യുവാവ് അറസ്റ്റിലായി. അട്ടപ്പാടി സ്വദേശി ശ്രീജിത് രവിയാണ് അറസ്റ്റിലായത്. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ അഗളി പൊലീസ് കേസെടുത്തത്.
Read Also : വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
Post Your Comments