Latest NewsNewsIndia

ഡൽഹി സംഘർഷം: താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ക​പി​ല്‍ മി​ശ്ര

ന്യൂ​ഡ​ല്‍​ഹി: താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ബിജെപി നേതാവ് ക​പി​ല്‍ മി​ശ്ര. തന്റെ പ്രസംഗമാണ് ഡ​ല്‍​ഹി സംഘർഷത്തിനു കാ​ര​ണ​മാ​യതെന്ന് പലരും വിമർശിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി ക​പി​ല്‍ മി​ശ്ര രംഗത്തു വന്നത്.

രാ​ഷ്ട്രീ​യ​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ ത​ന്നെ കു​റ്റം​പ​റ​യു​ന്നു. ഫോ​ണി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. എ​ന്നാ​ല്‍ താ​ന്‍ അ​തി​ല്‍ ഭ​യ​പ്പെ​ടു​ന്നി​ല്ല. കാ​ര​ണം താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല എ​ന്ന് ക​പി​ല്‍ മി​ശ്ര പ​റ​ഞ്ഞ​താ​യാ​ണ് പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ക​പി​ല്‍ മി​ശ്ര ജാ​ഫ​റാ​ബാ​ദി​ല്‍ മ​റ്റൊ​രു ഷ​ഹീ​ന്‍​ബാ​ഗ് ഉ​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ട്വീ​റ്റ് ചെയ്‌തിരുന്നു.ഇതിനു പി​ന്നാ​ലെ പൗ​ര​ത്വ പ്ര​തി​ഷേ​ധ​ങ്ങ​ളെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ഒ​രു​വ​ശ​ത്തും അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ മ​റു​വ​ശ​ത്തു​മാ​യി സം​ഘ​ര്‍​ഷ​ങ്ങ​ള്‍ തു​ട​ങ്ങി. സം​ഘ​ര്‍​ഷം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞ​പ്പോ​ഴേ​യ്ക്കും ക​പി​ല്‍ മി​ശ്ര​യു​ടെ മ​റ്റൊ​രു പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന വ​ന്നു. ജാ​ഫ​റാ​ബാ​ദി​ലേ​യും ചാ​ന്ദ്ബാ​ഗി​ലേ​യും റോ​ഡു​ക​ളി​ല്‍ നി​ന്ന് സ​മ​ര​ക്കാ​രെ നീ​ക്കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ന് മൂ​ന്നു ദി​വ​സ​ത്തെ സാ​വ​കാ​ശം ത​രി​ക​യാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ല്‍ ത​ങ്ങ​ള്‍ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് മി​ശ്ര പ​റ​ഞ്ഞ​ത്. പി​ന്നെ ആ​രു പ​റ​ഞ്ഞാ​ലും ത​ങ്ങ​ള്‍ കേ​ള്‍​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും.

യു എസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വ​രു​ന്ന​തി​നാ​ല്‍ ത​ല്‍​ക്കാ​ലം അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​ട്ടു നി​ല്‍​ക്കാ​നും മി​ശ്ര പ​റ​യു​ന്ന​താ​യി വീ​ഡി​യോ പു​റ​ത്തു​വ​ന്നു. എ​ന്നാ​ല്‍ പ്ര​കോ​പി​ത​രാ​യ അ​ണി​ക​ള്‍ ട്രം​പി​നെ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്.

ALSO READ: ഡൽഹിയിൽ അക്രമത്തിന് അവസാനമില്ല; സ്ഥിതി കൂടുതല്‍ മോശമാകുമ്പോള്‍ മൂന്നാമത്തെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മു​ന്‍ ഡ​ല്‍​ഹി മേ​യ​ര്‍ അ​ന്ന​പൂ​ര്‍​ണ മി​ശ്ര​യു​ടെ മ​ക​നാ​ണ് 39 വ​യ​സു​കാ​ര​നാ​യ മി​ശ്ര. ആം ​ആ​ദ്മി പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ മു​ത​ല്‍ അ​തി​ല്‍ അം​ഗ​മാ​യി​രു​ന്നു. കേ​ജ​രി​വാ​ളി​ന്‍റെ വി​ശ്വ​സ്ത​നാ​യി 2015-ല്‍ ​മ​ന്ത്രി​യു​മാ​യി. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ മി​ശ്ര പി​ന്നീ​ട് കേ​ജ​രി​വാ​ളി​ന്‍​റെ വ​ലി​യ വി​മ​ര്‍​ശ​ക​നാ​യി ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button