Latest NewsNewsBusiness

കനത്ത തിരിച്ചടിയിൽ എയർടെൽ : നിരവധി ഉപയോക്താക്കൾ വിട്ടുപോയതായി റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിലും തകർച്ച

മുംബൈ : കനത്ത തിരിച്ചടിയിൽ മുങ്ങി എയർടെൽ. നിരവധി ഉപയോക്താക്കൾ വിട്ടുപോയെന്ന റിപ്പോർട്ടിന് പുറത്തു വന്നതിനോടൊപ്പം കമ്പനിക്ക് മറ്റൊരു പ്രതിസന്ധി കൂടി, ഡിസംബറില്‍ മാത്രം 11000 പേര്‍ എയര്‍ടെൽ വിട്ടതിന് പിന്നാലെ ഓഹരി വിപണിയിലും കമ്പനി തകർച്ച നേരിട്ടു. എയര്‍ടെലിന്‌റെ ഒരു ഓഹരിയുടെ വില 535.35 ആയിരുന്നു ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെങ്കിൽ ഇപ്പോഴത് 2.78 ശതമാനം ഇടിഞ്ഞ് 520.45 രൂപയായി. ഉപഭോക്താക്കളുടെ എണ്ണം 327.29 ദശലക്ഷത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് ഇങ്ങനെ സംഭവിച്ചത്.

535 രൂപയിലാണ് ഇന്ന് ഓഹരി വിൽപ്പന ആരംഭിച്ചത്,3.33 ലക്ഷം ഷെയറുകള്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടതു വഴി 17.52 കോടിയുടെ ഇടപാടാണ്  ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്നത്. ഡിസംബറിലെ നിരക്ക് വര്‍ധനയാണ് എയര്‍ടെല്ലിൽ നിന്നും ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കിന് കാരണമെന്നാണ് വിവരം

Also read : തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോൾ ജിയോയെ കൈവിട്ട് ഉപയോക്താക്കള്‍ 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 81.11 ശതമാനത്തിന്‌റെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. . ഈ വര്‍ഷം ജനുവരിയില്‍ മാത്രം എയര്‍ടെലിന്‌റെ ഓഹരിയില്‍ 15 ശതമാനം വർദ്ധിച്ചിരുന്നു. ഫെബ്രുവരിയില്‍ എയര്‍ടെലിന്‌റെ ഓഹരികള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 568.60 ല്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button