തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. വായിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളും പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്.
ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം അത്യന്തം അപകടകരമായൊരു ക്യാന്‍സറാണ്. ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് വായിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലെല്ലാം സൂക്ഷിക്കണം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ക്യാന്‍സറാണെന്ന് ഉറപ്പിക്കേണ്ട. ഡോക്ടറെ കാണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഓറല്‍ ക്യാന്‍സര്‍. പുകയിലയും മദ്യവുമാണ് വായിലെ ക്യാന്‍സറിന് 90% കാരണം. 45 വയസ്സിന് മുകളിലുള്ളവരിലാണ് ഈ കാന്‍സര്‍ ഏറ്റവുമധികം കാണുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പുരുഷന്മാരിലാണ് ഈ ക്യാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. >
Post Your Comments