ജമ്മു: കാശ്മീർ മേഖലകളിലെ ഇന്റര്‍നെറ്റ് സേവനത്തിന്മേലുള്ള നിയന്ത്രണം കുറച്ചു നാളുകൾക്കൂടി തുടരുമെന്ന് വ്യക്തമാക്കി സംസ്ഥാന ഭരണകൂടം. വിപിഎന്‍ സംവിധാനങ്ങള്‍ ദേശവിരുദ്ധ ശക്തികള്‍ നിലവിലെ സാഹചര്യത്തിലും ദുരപയോഗം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് ഭരണകൂടം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 4-ാം തിയതിവരെയാണ് നിലവിലെ നിയന്ത്രണം തുടരാനാണ് തീരുമാനം. ‘സംസ്ഥാനത്തെ വാര്‍ത്താവിനിമയ സംവിധാനം പുന:സ്ഥാപിക്കല്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയായിവരികയാണ്. സുരക്ഷാസാഹചര്യങ്ങളും കൂടി വിലയിരുത്തിയാണ് കാര്യങ്ങള്‍ നീക്കുന്നത്.
ഇസ്ലാമികഭീകര സംഘടനകള്‍ അതിര്‍ത്തിയിലുള്‍പ്പടെയാണ് വിപിഎന്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കാബ്ര പറഞ്ഞു.
Post Your Comments