കൊച്ചി: മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിന് മറുപടിയുമായി മുൻ ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയിക്കുന്നുവെന്ന് കെമാല്‍പാഷ പറഞ്ഞു.
എതിര്‍ക്കുന്നവര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കുകയും പിന്നില്‍ നിന്ന് അനുകൂലിക്കുകയും ചെയ്യുന്നുവെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തേയും ഭയം കാണും, തനിക്ക് അത്തരം ഭയമില്ല.തന്നെ ഭീകരസ്വഭാവമുള്ള മനുഷ്യനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു.
അത് അനവസരത്തിലുള്ളതും അനുചിതവുമാണ്. നിലവിലെ സമരത്തെ തളര്‍ത്തുന്ന പ്രസ്താവനയാണിത്. വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു എ പി എ കേസില്‍ നിലപാടെടുത്തതിന്റെ പേരിലാവും പിണറായി വിജയന്‍റെ വിമര്‍ശനമെന്നും കെമാല്‍ പാഷ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
Post Your Comments