
ഡല്‍ഹിയില്‍ കലാപം പുകയുന്നു മരണസംഖ്യ 10 ആയി ഉയര്‍ന്നു ചൊവ്വാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡെപ്യൂട്ടി മനീഷ് സിസോഡിയയും പരിക്കേറ്റവരെ സന്ദര്‍ശിച്ചു . അക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇല്ലാതാക്കാന്‍ നിര്‍ബന്ധിച്ച് കലാപകാരികള്‍ മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്നുണ്ട്.ഏതുവിധേനയും ഈ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് കെജ്രിവാള് പറഞ്ഞു.
രാജ്ഘട്ടില്‍, മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് കെജ്രിവാള് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. താനും, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലും, പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട എല്ലാ നടപടികളും ഉടന്‍ തന്നെയുണ്ടാകുമെന്നും കെജ്രിവാള് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ രാജ്യതലസ്ഥാനത്ത് കലാപകാരികളുടെ അഴിഞ്ഞാട്ടം ആയിരുന്നു എന്നാണ് പൊതുവെ സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര് കൂടി കൊല്ലപ്പെട്ടു. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. വിവിധയിടങ്ങളില്‍ നടന്ന കലാപത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കു പറ്റിയതായാണ് വിവരം.സംഭവത്തെ തുടര്‍ന്ന് ദക്ഷിണ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം അല്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സന്യാസമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
ഡല്‍ഹി സംഘര്‍ഷം : പോലീസ് ഉദ്യോഗസ്ഥന് മരിച്ചത് കല്ലേറിൽ അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ആക്കാന്‍ 35 കമ്പനി കേന്ദ്ര സേനയെ സ്ഥലത്ത് ഉടന്‍ വിന്യസിക്കുമെന്നാണ് വിവരം. അതേസമയം ഡല്‍ഹിയിലെ കലാപ അന്തരീക്ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്നു. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്കി.രാഷ്ട്രീയം മാറ്റിവെച്ച് ഡല്‍ഹിയിലെ കലാപം അവസാനിപ്പിക്കുന്നിത് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതല യോഗത്തിന് ശേഷം കലാപബാധിത പ്രദേശങ്ങളില്‍ ദ്രുത കര്‍മ്മ സേന മാര്‍ച്ച് നടത്തി.
Post Your Comments