Latest NewsIndiaNews

ഡല്‍ഹി സംഘര്‍ഷം; പ്രതികരണവുമായി കേ‍ജ്രിവാൾ, സ്ഥിതിഗതികൾ ആശങ്കയുണ്ടാക്കുന്നത് 

ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണം.

അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നുവെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button