News

തന്റെ ഏഴ് തലമുറകളുടെ പേര് പറഞ്ഞ് ഡല്‍ഹി ഷാഹീന്‍ ബാഗിലെ സമര നായിക ബീവി അസ്മ ഖാത്തൂര്‍…നാല് തലമുറകളുടെ പേരുകള്‍ പറയാന്‍ തന്റേടമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വെല്ലുവിളി : ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളെല്ലാം സംഘപരിവാര്‍ അജണ്ടയെന്ന് ആയിഷ റെന്ന

തിരുവനന്തപുരം: രാജ്യത്തെ ഭിന്നിപ്പിച്ച് ഹൈന്ദവ രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും. ഇവിടെ നടക്കുന്ന പൗരത്വ ഭേദഗതിക്കനുകൂല സമരങ്ങള്‍ എല്ലാം സര്‍ക്കാര്‍ സ്പോണ്‍സേഡ് സമരങ്ങളാണെന്നും അസ്മ ഖാത്തൂര്‍. തന്റെ ഏഴ് തലമുറകളുടെ പേര് പറഞ്ഞ് ഡല്‍ഹി ഷാഹീന്‍ ബാഗിലെ സമര നായിക ബീവി അസ്മ ഖാത്തൂര്‍ .. നാല് തലമുറകളുടെ പേരുകള്‍ പറയാന്‍ തന്റേടമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു.
തലസ്ഥാനനഗരിയില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ന്തൃത്വത്തില്‍ നടന്ന ഒക്കുപൈ രാജ്ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബീവി അസ്മ ഖാത്തൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണീയമ്ബലം അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ജാമീഅ മില്ലീയ സമര നായിക അയിഷാ റെന്ന മുഖ്യാതിഥിയായി പങ്കെടുത്തു.

കാസര്‍ ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ നേത്യത്വത്തിലാണ് പൗരത്വനിയമത്തിനെതിരെ സ്ത്രീകളും കുട്ടികളും പ്രായമായവരും രാജ് ഭവന്‍ ഉപരോധത്തിനായി എത്തിയത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും നേതാക്കളും സമര നായകരും ഉപരോധത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനും പങ്കുചേരാനും എത്തിയിരുന്നു.

രാജ്യം ഇപ്പോള്‍ സ്‌ഫോടനാത്മകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡല്‍ഹിയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ അതിന് തെളിവാണെന്നും അയിഷ റെന്ന പറഞ്ഞു. പൗരത്വ ഭേദഗതിയില്‍ ഒരു തീരുമാനമുണ്ടകുന്നത് വരെ ആരും സെന്‍സസുമായി സഹകരിക്കരുത് എന്നും അയിഷ റെന്ന ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button