അഹമ്മാദാബാദ് : ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും ഇസ്ലാമിക ഭീകരവാദത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സംയുക്തമായുള്ള പോരാട്ടത്തിലാണ്. ഐഎസിനെ നൂറു ശതമാനം തകര്‍ക്കാന്‍ കഴിഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ചു. ഐഎസിനെ ഇല്ലാതാക്കാന്‍ അമേരിക്കയുടെ എല്ലാ ശക്തിയും ഉപയോഗിച്ചുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനും അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ ഇന്ത്യക്ക് നല്‍കാന്‍ തയ്യാറാണെന്നും ഏറ്റവും അത്യാധുനികമായ ആയുധങ്ങളാണ് അമേരിക്കയുടെ കൈവശമുള്ളതെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായി പ്രതിരോധ സഹകരണത്തില്‍ വളരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments