അഹമ്മദാബാദ്•പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ പാകിസ്ഥാന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുന്ടെന്നും ട്രംപ് പറഞ്ഞു.
അതിര്‍ത്തിയിലെ ഭീകരവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, പാകിസ്ഥാനുമായി നല്ല സൗഹൃദമാണ് ഉള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. 300 കോടിയുടെ പ്രതിരോധ കരാറില്‍ നാളെ ഒപ്പുവയ്ക്കും. അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യ. അമേരിക്കയുടെ അത്യാധുനിക ആയുധങ്ങള്‍ ഇന്ത്യക്ക് ലഭ്യമാക്കുമെന്നും ട്രംപ് പറഞു.
ഇസ്ലാമിക ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്നും ട്രംപ് പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം സന്ദര്‍ശനത്തിനായി ട്രംപ് നീങ്ങി. അവിടെ സന്ദര്‍ശനം നടത്തിയ ശേഷം റോഡ് ഷോ ആയി മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡയത്തിലെത്തി. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി പുരോഗമിക്കുകയാണ്.
Post Your Comments