KeralaLatest NewsNews

അദ്വാനിയെ വധിക്കാൻ ശ്രമിച്ചവർ കുളത്തുപ്പുഴയിൽ താമസിച്ചിട്ടുണ്ട്; വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ കെ.സുരേന്ദ്രന്‍

കൊല്ലം•കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം യാദൃച്ഛികമല്ലെന്നും കോയമ്പത്തൂരിൽ അദ്വാനിയെ ബോംബ് സ്ഫോടനത്തിൽ വധിക്കാൻ ശ്രമിച്ചവർ കുളത്തുപ്പുഴയിൽ താമസിച്ചിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന പൊലീസിന്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത് ഇതുമായി കുട്ടിച്ചേർക്കണമെന്നും സുരേന്ദ്രന്‍ കൊല്ലത്ത് പറഞ്ഞു.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ കേരള പൊലീസ് ഗൗരവമായി അന്വേഷിക്കാത്തതുകൊണ്ടാണ് എൻ.ഐ.എക്ക് വരേണ്ടി വരുന്നത്. കേരള പൊലീസ് ഖജനാവ് കൊള്ളയടിക്കുകയാണ്. നഷ്ടപ്പെട്ട ഉണ്ടകൾ കൊല്ലന്റെ ആലയിൽ നിർമ്മിച്ച് കണക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നു.കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് ഒരു സമൻസ് പോലും കൊടുക്കാൻ പൊലീസ് ഭയപ്പെടുന്നുവെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി കൊല്ലം ജവഹർ ബാലഭവനിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കുന്നത് കൊണ്ട് ട്രഷറി പൂട്ടുന്നില്ല. രളത്തിൽ രണ്ടു മുന്നണികൾക്കും ബദലായി ബി.ജെ പി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഉയരുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button