കൊല്ലം: ടിക്ക്ടോക്കില്‍ വൈറലാകാന്‍ നോക്കി പണി കിട്ടിയ സംഭവങ്ങള്‍ നിരവധി കേട്ടിട്ടുണ്ട്. ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നതിനിടയില്‍ മാരക അപകടങ്ങള്‍ സംഭവിക്കുകയും മരണം വരെ സംഭവിച്ചിട്ടുണ്ട്. വൈറലാകാന്‍ വേണ്ടി എന്ത് സാഹാസവും കാണിക്കാന്‍ തയ്യാറാകുന്നവരാണ് പലരും. അത്തരത്തില്‍ കാണിച്ച ഒരു സാഹസം അപടകത്തില്‍ കലാശിച്ച വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. കൊല്ലം പത്തനാപുരത്താണ് സംഭവം.
ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടം സംഭവിക്കുകയും 15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച് ഒറ്റട്ടയറില്‍ ഓടിക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം. മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്.
പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കള്‍ കാര്യമാക്കിയില്ല. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചതിനാലാണ് കാര്യമായ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ അഭ്യാസം പ്രകടനം നടത്തി അപകടങ്ങള്‍ സൃഷ്ടിക്കുന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണിവിടെ.
Post Your Comments