KeralaLatest NewsIndia

അയോധ്യയില്‍ പ്രശ്നമുണ്ടായപ്പോള്‍ മലപ്പുറത്തും വയനാട്ടിലും ആളുകളുടെ ജീവന്‍ നഷ്​ടമായ കലാപമുണ്ടായി: പി എസ് ശ്രീധരൻ പിള്ള

ഒരു കലാപവും കേരളത്തില്‍ നടന്നില്ലെന്ന്​ എല്ലാ രാഷ്​ട്രീയക്കാരും പ്രസംഗിച്ചു.എന്നാല്‍, ആരും മലപ്പുറത്തും വയനാടും നടന്ന കലാപങ്ങളെക്കുറിച്ച്‌​ പറഞ്ഞില്ല.

കോഴിക്കോട്​: അയോധ്യയില്‍ പ്രശ്നമുണ്ടായപ്പോള്‍ മലപ്പുറത്തും വയനാട്ടിലും ആളുകളുടെ ജീവന്‍ നഷ്​ടമായ കലാപമുണ്ടായിട്ടുണ്ടെന്ന്​ മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്​. ശ്രീധരന്‍പിള്ള. അന്താരാഷ്​ട്ര ചെസ്​ ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ്​ പി.ടി. ഉമ്മര്‍ കോയ അനുസ്​മരണ ചടങ്ങിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. ഒരു കലാപവും കേരളത്തില്‍ നടന്നില്ലെന്ന്​ എല്ലാ രാഷ്​ട്രീയക്കാരും പ്രസംഗിച്ചു.എന്നാല്‍, ആരും മലപ്പുറത്തും വയനാടും നടന്ന കലാപങ്ങളെക്കുറിച്ച്‌​ പറഞ്ഞില്ല.

മലപ്പുറത്ത്​ ഇരു വിഭാഗങ്ങളിലുമായി ആറുപേര്‍ക്കും വയനാട്ടില്‍​ രണ്ടുപേര്‍ക്കും ജീവന്‍ നഷ്​ടമായിട്ടുണ്ട്​. കോഴിക്കോടാണ്​ സമാധാനപരമായി നീങ്ങിയത്​. അതിന്​ പ്രധാന കാരണം ബി.വി. അബ്​ദുല്ലക്കോയയുടെ വീട്ടില്‍ ചെന്ന്​ താന്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ എടുത്ത തീരുമാനമാണ്​. എല്ലാവരും അസ്വസ്​ഥരായതിനാല്‍ സൂക്ഷ്​മത പുലര്‍ത്തണമെന്നും ഇവിടെ ഒരു കലാപവും ഉണ്ടാകരുതെന്നും തീരുമാനിച്ചു. അതുകൊണ്ടാണ്​ കലാപങ്ങള്‍ ഉണ്ടാവാതിരുന്നത്​. ഇതേ പ്രശ്​നം മാറാടുമുണ്ടായിരുന്നു.

കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടിലെ സീറ്റ് സിപിഎം ഏറ്റെടുക്കണം, ആവശ്യവുമായി വെള്ളാപ്പള്ളി നടേശൻ

മാറാ​ട്ടെ പള്ളിയില്‍ നിന്ന്​ ക്ഷേത്രപൂജാരിക്കു നേരെ ആക്രമണമുണ്ടായി. അത്​ പ്രദേശത്ത്​ സമാധാനാന്തരീക്ഷം തകര്‍ക്കുമായിരുന്നു. ആ സമയം താന്‍ ക്ഷേത്ര കമ്മിറ്റിക്കാരെ ചെന്നുകണ്ട്​ ഈ ​ രാത്രി ഒരു പ്രശ്​നവും ഉണ്ടാക്കരുതെന്ന്​ അഭ്യര്‍ഥിച്ചു. ത​ന്റെ അഭ്യര്‍ഥന മാനിച്ച്‌​ അവിടെ പ്രശ്​നങ്ങളൊന്നും ഉണ്ടായില്ല. പിറ്റേന്ന്​ പള്ളി കമ്മിറ്റിക്കാരും അമ്ബല കമ്മിറ്റിക്കാരും പൊലീസ്​ സ്​റ്റേഷനില്‍ ചെന്നിരുന്ന്​ പ്രശ്​നം പരിഹരിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു . പലരും മലപ്പുറത്തെക്കുറിച്ച്‌​ പലതും പറയുന്നത്​ കേട്ടതുകൊണ്ട്​ മാത്രമാണ്​ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button