KeralaLatest NewsNews

തോപ്പുംപടിയിലെ സ്കൂളിന്‍റെ ക്രൂരതകൾ പുറത്ത്, ഫീസടയ്ക്കാൻ വൈകിയാൽ ശിക്ഷ ഇങ്ങനെ

കൊച്ചി∙ തോപ്പുംപടി അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍. ഫീസ് നല്‍കാന്‍ വൈകിയാല്‍ കുട്ടികളെ വെയിലത്തുനിര്‍ത്തുമായിരുന്നുവെന്നും, പലപ്പോഴും മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
കുട്ടികളുടെ പേര് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്കൂള്‍ അറിയിച്ചത് കഴിഞ്ഞദിവസം മാത്രമാണ്.

സ്കൂളിന്റെ വീഴ്ച കാരണം പത്താംക്ലാസ് പരീക്ഷ  29 വിദ്യാര്‍ഥികൾക്കാണ് എഴുതാന‍് സാധിക്കാതെ വന്നത്. തെറ്റുസമ്മതിച്ച മാനേജ്മെന്റ് അടുത്തവര്‍ഷം പരീക്ഷ എഴുതിക്കാമെന്നാണ് ഇപ്പോള്‍  പറയുന്നത്.  സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച സ്കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button