വിദ്യാഭ്യാസത്തിന് ചേരുന്ന ജോലി ലഭിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അതിനായി പരിശ്രമിക്കുന്നവര്‍ക്ക് ഈശ്വരാധീനം ഉണ്ടായാല്‍ ഫലപ്രാപ്തി വളരംവേഗം ലഭിക്കും. അതിനായുള്ള മന്ത്രമാണ് പരിചയപ്പെടുത്തുന്നത്.
നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില്‍ ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില്‍ ജപിക്കണം. ജപിക്കുന്ന സമയത്ത് വെള്ളവസ്ത്ര മുടുത്താല്‍ വളരെ നന്ന്.
മന്ത്രം:
ഓം ത്വം നോ ആഗ്‌നേ സനയേ ധനാനാം
യശസം കാരും കൃണൂഹി സ്തവാനഃ
ഋധ്യാമ കര്‍മാപസാ നവേന
ദേവൈര്‍ദ്യാവാപൃഥിവീ പ്രാവതം നഃ
മന്ത്രാര്‍ഥം
ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്‍ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതിയ ഉദ്യോഗംകൊണ്ടു ഞാന്‍ സമൃദ്ധനാകട്ടെ. എന്റെ ഈ പുതിയ ജോലിയെ ഈശ്വരന്‍ രക്ഷിക്കട്ടെ.
Post Your Comments