Life Style

കൈത്തുന്നലിന് അതിശയകരമായ ആരോഗ്യഗുണങ്ങള്‍

യും നൂലുമെല്ലാം എടുത്ത് തയ്യല്‍ പരിശീലിച്ചോളൂ. കൈത്തുന്നലിന് അതിശയകരമായ ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. വിഷാദം, ഉത്കണ്ഠ, ഡിമന്‍ഷ്യ ഇവ അകറ്റാനും ഗുരുതരമായ വേദന ശമിപ്പിക്കാനും കൈത്തുന്നലിന് കഴിവുണ്ടെന്ന് ഗവേഷണ ഫലം.

ശരീരത്തിനും മനസ്സിനും ഏറെ നല്ലതാണ് തുന്നല്‍ (knitting) എന്ന് നിറ്റ് ഫോര്‍ പീസ് എന്ന, പതിനയ്യായിരത്തോളം പേര്‍ അംഗങ്ങളായ സംഘടന പറയുന്നു. ഈ വിനോദം ആരോഗ്യം മെച്ചപ്പെടുത്തുന്നതായി ബ്രിട്ടിഷ് ജേണല്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പിയില്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ പറയുന്നു. സൂചിയും നൂലും ഉപയോഗിച്ച് തയ്ച്ചതിനുശേഷം തങ്ങള്‍ക്ക് സന്തോഷം തോന്നിയതായി 81 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സൂചിയുടെ ആവര്‍ത്തിച്ചുള്ള ചലനവും കമ്പളി നൂലിന്റെ മൃദുലതയും തലച്ചോറില്‍ സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും ഇത് മനോനില മെച്ചപ്പെടുത്തി ഏതുതരം ശാരീരികവേദനയില്‍ നിന്നും ആശ്വാസമേകുകയും ചെയ്യും.

2007-ല്‍ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ മൈന്‍ഡ് ആന്‍ഡ് ബോഡി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍, പതിവായി തയ്ക്കുന്നത് ഹൃദയമിടിപ്പ് മിനിറ്റില്‍ 11 ആയി കുറയ്ക്കുകയും ശാന്തത അനുഭവിക്കാനാകുകയും ചെയ്യും എന്നു കണ്ടു. ഇത് തലച്ചോറിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ഓര്‍മക്കുറവും മറവിയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടു. കൂടാതെ ൈകത്തുന്നലിന് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്.

കത്തുന്നല്‍ തലച്ചോറിലെ മുഴുവന്‍ ഭാഗങ്ങളെയും ഉത്തേജിപ്പിക്കുന്നു. ഇത് പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങള്‍ മൂലം വിഷമിക്കുന്നവരില്‍ മോട്ടര്‍ ഫങ്ഷന്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഒരു കമ്പിളി നൂല്‍ ചുരുളിനെ, ധരിക്കാവുന്ന എന്തെങ്കിലുമായി മാറ്റുന്ന പ്രവൃത്തി എന്തോ നേടിയ തോന്നല്‍ നിങ്ങളില്‍ ഉണ്ടാക്കും. ഇന്നു തന്നെ കൈത്തുന്നല്‍ (Knitting) തുടങ്ങാന്‍ ഇത്രയും കാരണങ്ങള്‍ തന്നെ ധാരാളമല്ലേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button