തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ചെത്തും മുമ്പേ ഇത്തവണ ചുട്ട് പെള്ളുകയാണ്. ഇങ്ങനെ പോയാല്‍ മാര്‍ച്ച് ആകുമ്പോഴേക്കും സംസ്ഥാനം വരണ്ടുണങ്ങുമെന്ന് തീര്‍ച്ച. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പല ജില്ലകളിലും അസാധാരണമാം വിധമാണ് ചൂട് ഉയരുന്നത്. ഈ സമയത്ത് 38 ഡിഗ്രി ചൂട് അസാധാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വരണ്ട കിഴക്കാന്‍ കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കനത്ത ചൂടിന് കാരണം.
സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, കോഴിക്കോട്,കണ്ണൂര്‍ എന്നീജില്ലകളില്‍ ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാനിര്‍ദേശവും പുറത്തിറക്കി.
സൂര്യതാപം, സൂര്യഘാതം തുടങ്ങിയ,ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രതപാലിക്കണം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മുന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം കൈയില്‍ കരുതകയും വേണം. നിര്‍മാണ തെഴിലാളികള്‍,വഴിയോരകച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ തുടങ്ങയിവര്‍ ആവശ്യമായ വിശ്രമം എടുക്കാനും ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഏതാനും ദിവസം കൂടി ചൂടു തുടരുമെന്നാണു പ്രവചനം. ചൂട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ദക്ഷിണഭാഗത്തുനിന്നുള്ള തണുത്ത വായുവിന്റെ ശക്തമായ വരവ് ഇപ്രാവിശ്യം ദുര്‍ബലമായതു ചൂടുവര്‍ധിക്കാന്‍ ഒരു പ്രധാന കാരണമാണ്.
Post Your Comments