KeralaLatest NewsNews

ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളൽ; ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പ്

തിരുവനന്തപുരം: ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പേരെടുത്ത് പറയാതെ ആയിരുന്നു കമാൽ പാഷയെ വിമർശിച്ചത്. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്‍റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകൾ തന്‍റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ALSO READ: നമസ്‌തേ ട്രംപ്: ഇന്ത്യയെ വികസിത രാജ്യമെന്ന് ട്രംപ് പരാമര്‍ശിച്ചത് കമ്മ്യൂണിസ്റ്റുകാർക്ക് അംഗീകരിക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി

അതേസമയം, പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത വ്യക്തമാക്കി. ഇങ്ങോട്ടുള്ള നിലപാട് ആരെങ്കിലും മാറ്റിയാല്‍ അവരോടുള്ള നിലപാട് ഞങ്ങളും മാറ്റും. സമസ്ത ആരുടേയും ആലയിലല്ല, പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തില്‍ യോജിക്കാവുന്നവരുമായി യോജിക്കുമെന്നും കോഴിക്കോട് നടത്തി‍യ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കാളയ എം.ടി അബ്ദുള്ള മുസ്ല്യാരും, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദവി കൂരിയാടും പറഞ്ഞു. സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലാതെ മുന്നോട്ടു പോകും. സമസ്ത നിലപാട് മറ്റാറില്ല. തുടര്‍ന്നും ആ നിലപാടില്‍ തന്നെ തുടരുമെന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button