സുൽത്താൻ ബത്തേരി : കേരളത്തിൽ വീണ്ടും ക്രൂരമായ ബാലികാപീഡനം. വയനാട് നൂൽപ്പുഴയ്ക്ക് സമീപം പതിനാലുവയസ്സുള്ള ബാലികയെ വനത്തിനുള്ളിൽ വച്ച് ലൈംഗിക മായി പീഡിപ്പിച്ചു . ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത് . നൂൽപ്പുഴ വനാതിർത്തിയിൽ താമസിക്കുന്ന പെൺകുട്ടിയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് . പെൺകുട്ടിയുടെ ബന്ധുവായ യുവാവാണ് പ്രതി .
തിങ്കളാഴ്ച്ച പെൺകുട്ടിയും കൂട്ടുകാരികളും വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം . പെൺകുട്ടിയെ യുവാവ് കത്തികാട്ടി ഉൾവനത്തിനുള്ളിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ വനത്തിൽ നിന്നും പുറത്തെത്തി പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത് .
പോലീസും വനംവകുപ്പും നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട പ്രതി ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെട്ടു . പ്രതിക്കായിട്ടുള്ള തെരച്ചിൽ പോലീസ് തുടരുകയാണ് . പെൺകുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments