Latest NewsNewsIndia

എയർഫോഴ്സ് വൺ ലാൻഡ് ചെയ്തു, ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കം

അഹമ്മദാബാദ് : 36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. മഞ്ഞ ടൈ ധരിച്ചാണ് ട്രംപ് എത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദി ട്രംപിനെ സ്വീകരിച്ചു. നിരവധി കലാരൂപങ്ങളും ട്രംപിന് സ്വാഗതമേകാൻ ഒരുക്കിയിരുന്നു.

അമേരിക്കയിൽനിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഒൗദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടർ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ 22 കിലോമീറ്റർ റോഡ് ഷോ നടത്തും. അതിനു ശേഷം 12.15ന് സബർമതി ആശ്രമം സന്ദർശിക്കും.

1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടി. തുടർന്ന ആഗ്രയിലെത്തി താജ് മഹൽ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് തിരിക്കും. മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഇന്നലെ മുതൽ യുഎസ് സംഘം ഏറ്റെടുത്തു.   ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button