ലണ്ടന്‍: ബോംബാക്രമണങ്ങള്‍ നടത്തുന്നതെല്ലാം മുസ്ലിം പുരുഷന്‍മാര്‍. വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയും വേണം. വംശീയാധിക്ഷേപവുമായി പ്രമുഖ വിമാന കമ്പനിയായ റയന്‍ എയറിന്റെ സി.ഇ.ഒ മൈഖല്‍ ഒ ലിയറി. വിമാനയാത്രയിലടക്കം ബോംബാക്രമണങ്ങള്‍ നടത്തുന്നതെല്ലാം മുസ്‌ലിങ്ങളാണെന്ന പരാമര്‍ശത്തിനെതിരെ ഒലയറിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുകയാണ്. ടൈംസ് ഓഫ് ലണ്ടന്‍ എന്ന പത്രത്തിന് വേണ്ടി എര്‍പോര്‍ട്ട് സുരക്ഷ എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.
ആരാണ് ബോംബര്‍മാര്‍.. അത് വിമാനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന അവിവാഹിതരായ പുരുഷന്‍മാരായിരിക്കും. നിങ്ങള്‍ കുടുംബവും കുട്ടികളുമൊന്നിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ എല്ലാം ബോംബിട്ട് തകര്‍ക്കാനുള്ള സാധ്യത വിരളമാണ്. പൊതുവില്‍ മുസ്‌ലിം മത വിഭാഗത്തിലുള്ള ഒറ്റക്ക് യാത്ര ചെയ്യുന്ന പുരുഷന്‍മാരെയാണ് ഈ കാര്യത്തില്‍ ഭയപ്പെടേണ്ടതെന്നും മുപ്പത് വര്‍ഷം മുമ്പ് അത് ഐറിഷുകാരായിരുന്നുവെന്നും റയന്‍ എയര്‍ സ്ഥാപകന്‍ പറഞ്ഞു. അവരാണ് നാം നേരിടുന്ന അപകടമെങ്കില്‍ ആ അപകടത്തെ കൈകാര്യം ചെയ്യണമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.
Post Your Comments