തിരുവനന്തപുരം: എന്‍ജിനിയറിംഗ് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ പങ്കെടുത്തില്ലെങ്കില്‍ കോളേജുകള്‍ക്ക് ഇനി പണികിട്ടും. സാങ്കേതിക സര്‍വകലാശാലയാണ് കേളേജുകള്‍ക്ക് പണികൊടുക്കാനുള്ള തീരുമാനം എടുത്തത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ കോളേജുകള്‍ക്ക് പിഴ ഈടാക്കാനാണ് തീരുമാനം. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഗവ. കോളേജ് അദ്ധ്യാപകരുടെ പങ്കെടുത്തില്ലെങ്കിലും നടപടിയുണ്ടാകും.
മൂല്യനിര്‍ണയത്തിനായി അവശേഷിക്കുന്ന ഉത്തരക്കടലാസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ദിവസേന ആയിരം രൂപ എന്ന ക്രമത്തിലായിരിക്കും പിഴ. കോളേജുകള്‍ക്ക് അഫിലിയേഷനുമായി ബന്ധപെട്ട് നെഗറ്റീവ് പോയിന്റുകളും നല്‍കും. ഒരു കോളേജില്‍ നിന്നുള്ള അദ്ധ്യാപകര്‍ മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കോളേജില്‍ അനുവദനീയമായ കുട്ടികളുടെ എണ്ണത്തിന്റെ 1.8 ഇരട്ടിയായിരിക്കും. എന്തായാലും കോളേജ് അധികൃതര്‍ സൂക്ഷിച്ചോ അദ്ധ്യാപകര്‍ പങ്കെടുത്തില്ലെങ്കില്‍ പണികിട്ടുന്നത് കോളേജുകള്‍ക്കായിരിക്കും.
Post Your Comments