തോപ്പുംപടി: ഉറക്കമൊഴിച്ച് ഇവര്‍ പഠിച്ച പാഠങ്ങള്‍ വെറുതെ. തിങ്കളാഴ്ച തുടങ്ങുന്ന പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29 കുട്ടികള്‍. തോപ്പുംപടിക്കടുത്ത് മൂലങ്കുഴിയിലുള്ള അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കള്‍ക്കാണ് ഈ ദുരവസ്ഥ. ഇവര്‍ പഠിച്ച സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്തതോടെ കുട്ടികളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാനായില്ല. സംഭവമറിഞ്ഞതോടെ നെട്ടോട്ടമോടിയ കുട്ടികളും അവരുടെ രക്ഷിതാക്കളും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
രണ്ടുദിവസമായി സ്‌കൂള്‍മുറ്റത്ത് കുത്തിയിരിക്കുകയാണ് കുട്ടികളും അവരുടെ രക്ഷിതാക്കളും. പരീക്ഷയെഴുതാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് അന്വേഷിച്ച അവര്‍ മുട്ടാത്ത വാതിലുകളില്ല. കേന്ദ്രമന്ത്രി വി മുരളീധരനെയടക്കം നേരില്‍ കണ്ടെങ്കിലും ഫലമുണ്ടായില്ല. സ്ഥലം എംഎല്‍എ കെജെ മാക്‌സിയും മറ്റ് പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ സമാധാനിപ്പിച്ചത്. അടുത്തവര്‍ഷം പരീക്ഷയെഴുതിക്കാന്‍ ശ്രമിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കുന്നത്. ഉറപ്പ് കിട്ടിയെങ്കിലും സ്‌കൂള്‍ മുറ്റത്ത് തന്നെ തുടരുകയാണ് കുട്ടികള്‍. ഈ കുട്ടികള്‍ക്ക് അടുത്തവര്‍ഷം പരീക്ഷയെഴുതണമെങ്കിലും സിബിഎസ്ഇ ബോര്‍ഡിന്റെ പ്രത്യേക ഉത്തരവ് വേണം. ഇതിനുള്ള ശ്രമം നടത്തുമെന്ന് പൊതുപ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും ഉറപ്പുനല്‍കിയിട്ടുണ്ട്.
സിബിഎസ്ഇ നിയമപ്രകാരം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പേള്‍ത്തന്നെ പേര് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാല്‍ കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ട് ദിവസം മുന്‍പ് മാത്രമാണ് ഇക്കാര്യം കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. കഴിഞ്ഞ ആറ് വര്‍ഷവും മറ്റുചില സ്‌കൂളുകളിലാണ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതിച്ചത്. ഇക്കുറി അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഇക്കാര്യം തങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
Post Your Comments